കോയമ്പത്തൂര്‍: നവജാത ശിശുവുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് ഈറോഡ്-പാലക്കാട് പാസഞ്ചര്‍ ട്രെയിനിലത്തെിയ സേലം വാഴപാടി സ്വദേശി കൃഷ്ണന്‍െറ ഭാര്യ റാണി (35), ഈറോഡ് അഗ്രഹാരംവീഥിയിലെ സരസ്വതി (40) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ട്രെയിന്‍ യാത്രക്കാര്‍ സംശയം തോന്നിയതിനെതുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിനിയുടേതാണ് കുഞ്ഞെന്ന് ചോദ്യംചെയ്യലില്‍ അറിവായി. സരസ്വതിയുടെ മകള്‍ ശാലിനിക്ക് മക്കളില്ലാത്തതില്‍ കുഞ്ഞിനെ വാങ്ങിയതാണെന്ന് പറയുന്നു.
കൃഷ്ണന്‍-റാണി ദമ്പതികളും തിരൂരിലെ ഒരാളുമാണ് ഇടനിലക്കാരായത്. ചൊവ്വാഴ്ച മലപ്പുറത്തുനിന്ന് കാറിലാണ് കുഞ്ഞിനെ ഈറോഡിലത്തെിച്ചത്. നിയമപ്രകാരം ദത്തെടുക്കാത്തത് പ്രശ്നമാകുമെന്ന് ഭയന്ന് പിറ്റേന്നുതന്നെ കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കാന്‍ ശാലിനി തീരുമാനിച്ചു. തുടര്‍ന്ന് ട്രെയിനില്‍ കൊണ്ടുവരവെയാണ് പിടിയിലായത്. കുഞ്ഞിന്‍െറ മാതാവായ തിരൂര്‍ സ്വദേശിനി, റാണി, സരസ്വതി, ശാലിനി എന്നിവരെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജാശുപത്രി അധികൃതരുടെ സംരക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.