ന്യൂഡല്‍ഹി: പരിസ്ഥിതി സംഘടനകളുടെയും സംഘ്പരിവാറിന്‍െറയും പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വേണ്ടെന്നുവെച്ച ആറന്മുള വിമാനത്താവളത്തിന് പുതിയ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടി കെ.ജി.എസ് ഗ്രൂപ് വീണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. അപേക്ഷ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതിയാണ് പരിഗണിക്കുക. ആറന്മുള വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ·അനുമതി നല്‍കിയിരുന്നെങ്കിലും ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. പരിസ്ഥിതി ആഘാതപഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് പഠനം നടത്തുന്നതിന് യോഗ്യതയില്ളെന്നു വിലയിരുത്തിയായിരുന്നു ട്രൈബ്യൂണലിന്‍െറ നടപടി. ഇത് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. അതിനാല്‍, പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.