തിരുവനന്തപുരം: ഒന്നാംവര്‍ഷ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിന് സംവരണവിഭാഗത്തിലെ വിദ്യാര്‍ഥികളില്‍നിന്ന് 18,700 രൂപയും ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍നിന്ന് 22,200 രൂപയും മാത്രമേ ട്യൂഷന്‍ ഫീസായി വാങ്ങാന്‍ പാടുള്ളൂവെന്ന് കേരള നഴ്സ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചതായി യുവജന കമീഷന്‍. ഈ അക്കാദമിക് വര്‍ഷത്തേക്ക് സ്വകാര്യ നഴ്സിങ് സ്കൂളുകള്‍ നടത്തുന്ന മൂന്ന് വര്‍ഷ ജി.എന്‍.എം കോഴ്സിന് ഈടാക്കേണ്ട ഫീസ് ഘടന സംബന്ധിച്ചും വ്യക്തമായ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാനും അംഗീകാരം റദ്ദാക്കാനും സംസ്ഥാന നഴ്സിങ് കൗണ്‍സിലിന് കമീഷന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം ശ്രീകാര്യം ചെറുവെക്കല്‍ ആര്‍.വി. അശ്വതിയില്‍നിന്ന് 60,300 രൂപയോളം ഫീസ് ഇനത്തില്‍ ഈടാക്കിയെന്ന പരാതിയിലാണ് കമീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി. രാജേഷ്, അംഗങ്ങളായ അഡ്വ. ആര്‍.ആര്‍. സഞ്ജയ്കുമാര്‍, എ.എം. രമേശന്‍ എന്നിവരടങ്ങിയ കമീഷന്‍െറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.