???? ????????????? ????????????? ??????????? ???????????????????????? ??????????? ?????????? ?????????? ???? ??????????????? ???????? ?????? ???? ??????????? ????????????? ???? ??????????? ????????????

സ്ത്രീധന നിരോധം: പരാതി പൊലീസില്‍ നല്‍കണമെന്നില്ലെന്ന് ഹൈകോടതി

കൊച്ചി: സ്ത്രീധന നിരോധ നിയമപ്രകാരം പരാതികള്‍ നല്‍കാന്‍ മജിസ്ട്രേറ്റിനെ നേരിട്ട് സമീപിക്കാമെന്നും പൊലീസില്‍ പരാതി നല്‍കേണ്ടതില്ളെന്നും ഹൈകോടതി. മാവേലിക്കര വാണികുളം സ്വദേശിയായ യുവതി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്‍െറ ഉത്തരവ്. സ്ത്രീധനം തിരികെ ലഭിക്കാന്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനുമെതിരെ ഇവര്‍ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്യായം നല്‍കിയിരുന്നു. എന്നാല്‍, ആദ്യം പൊലീസിനെ സമീപിച്ച് പരാതി നല്‍കണമെന്നും തുടര്‍ന്ന് മാത്രമേ കോടതിയില്‍ എത്തുന്നതിന് അര്‍ഹതയുള്ളൂവെന്നും ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് യുവതിയുടെ ഹരജി സ്വീകരിച്ചില്ല.  

ഉത്തരവിനെതിരെ യുവതി ഹൈകോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസ് മജിസ്ട്രേറ്റിന്‍െറ ഉത്തരവ് റദ്ദാക്കി. സ്ത്രീധന നിരോധ നിയമം സ്പെഷല്‍ സ്റ്റാറ്റ്യൂട്ട് ആയതിനാല്‍ ഇതിലെ ഏഴാം വകുപ്പ് പ്രകാരം നേരിട്ട് തന്‍െറ മുന്നിലത്തെുന്ന പരാതികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റിന് ബാധ്യത ഉണ്ട്. ഏഴാം വകുപ്പ് പ്രകാരം യുവതിക്ക് നേരിട്ടോ രക്ഷിതാക്കള്‍ മുഖേനയോ ബന്ധുക്കള്‍ വഴിയോ സംഘടനകളിലൂടെയോ പരാതി നല്‍കാം. ആ നിലക്ക് മജിസ്ട്രേറ്റിന് പരാതി നല്‍കും മുമ്പ് യുവതി പൊലീസിനെ സമീപിക്കേണ്ട ആവശ്യമില്ല. അതിനാല്‍ യുവതിയുടെ പരാതി വീണ്ടും ഫയലില്‍ സ്വീകരിച്ച് പരിഗണിക്കാന്‍ മജിസ്ട്രേറ്റിന് കോടതി ഉത്തരവ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.