ന്യൂഡല്‍ഹി: കേരളത്തില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലെ പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂര്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തിന് ഉറപ്പുനല്‍കി. ഹൈകോടതിയിലെ മീഡിയാ റൂം പൂട്ടിയതും ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും സംബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറ ഇടപെടല്‍.
വെള്ളിയാഴ്ച ഉച്ചക്കാണ് പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ ചീഫ് ജസ്റ്റിസിനെ അദ്ദേഹത്തിന്‍െറ ചേംബറില്‍ കണ്ട് അഭിഭാഷകരുടെ ആക്രമണം ശ്രദ്ധയില്‍പെടുത്തിയത്.
അക്രമസംഭവങ്ങള്‍ താന്‍ അറിഞ്ഞെന്നും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതായി യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണിത്. നീതിന്യായ സംവിധാനത്തിന് ഏറെ സംഭാവന നല്‍കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. വിദ്യാസമ്പന്നരായ അഭിഭാഷകരുടെ കാര്യത്തിലായാലും ശ്രദ്ധേയമായ വിധിപ്രസ്താവങ്ങളായാലും നീതിന്യായനിര്‍വഹണത്തിലെ മികവാണ് കേരളത്തിന്‍െറ പ്രത്യേകത. മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമിടയില്‍ അക്രമമുണ്ടാകുന്നത് ആശാസ്യമല്ല.
പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതായി യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. വിഷയത്തില്‍ കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസുമായി സംസാരിക്കും. ഇരുവിഭാഗത്തോടും സംഭാഷണം നടത്തി രമ്യമായ പ്രശ്ന പരിഹാരത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ചുമതലപ്പെടുത്തും. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയതായി യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ കഴിഞ്ഞദിവസം ജസ്റ്റിസ് കുര്യന്‍ ജോസഫിനെ കണ്ടിരുന്നു. ഹൈകോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ്, അഡ്വക്കറ്റ് ജനറല്‍, അഭിഭാഷക അസോസിയേഷന്‍ നേതാക്കള്‍ തുടങ്ങിയവരുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമവും തുടങ്ങിയിരുന്നു. ഇതിനത്തെുടര്‍ന്നാണ് ഹൈകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോനും വെള്ളിയാഴ്ച തിരുവനന്തപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ക്കും പത്രപ്രവര്‍ത്തക യൂനിയന്‍ പരാതി നല്‍കിയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്‍റ് പ്രശാന്ത് രഘുവംശം, ജോ. സെക്രട്ടറി സുരേഷ് ഇരുമ്പനം, ട്രഷറര്‍ പി.കെ. മണികണ്ഠന്‍, നിര്‍വാഹകസമിതി അംഗങ്ങളായ ജോര്‍ജ് കള്ളിവയലില്‍, എം. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് ചീഫ് ജസ്റ്റിസിനെ കണ്ടത്. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് ഹൈകോടതി ജഡ്ജിമാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.