കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായി പ്രഖ്യാപനമുണ്ടായ പശ്ചാത്തലത്തില്‍ ഹൈകോടതിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലാകും. രണ്ടുദിവസത്തെ സംഘര്‍ഷങ്ങളും തുടര്‍ന്ന് രണ്ടുദിവസത്തെ കോടതി ബഹിഷ്കരണവും രണ്ടുദിവസത്തെ അവധിയും കഴിഞ്ഞാണ് തിങ്കളാഴ്ച കോടതി തുറക്കുന്നത്. മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടായ പശ്ചാത്തലത്തിലാണ് കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
കൊച്ചിയിലും തിരുവനന്തപുരത്തും ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വ്യാഴം, വെള്ളി ദിവസങ്ങളില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചത്. ഹൈകോടതിയുടെയും കീഴ്കോടതികളുടെയും പ്രവര്‍ത്തനം ഇതുമൂലം മുടങ്ങിയിരുന്നു. അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച മീഡിയ റൂം തിങ്കളാഴ്ച തുറക്കില്ളെങ്കിലും മറ്റുകാര്യങ്ങള്‍ സാധാരണപോലെ നടക്കുമെന്ന് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.