കോടതികളിലെ മാധ്യമവിലക്ക് പരിഹരിക്കാൻ ഗവർണർ ഇടപെടണം: സുധീരൻ

തിരുവനന്തപുരം: കോടതികളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വിലക്ക് പരിഹരിക്കാൻ ഗവർണർ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. മുഖ്യമന്ത്രിയും ഹൈകോടതി ചീഫ് ജസ്റ്റിസും ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്നമാണ് ഇത്. എന്നാൽ മുഖ്യമന്ത്രിക്ക് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. മാധ്യമ-അഭിഭാഷക പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയിട്ടും പ്രശ്നം തുടരുന്നത് ഭരണകൂടത്തിന്‍റെ പരാജയമാണെന്നും വി.എം. സുധീരൻ പറഞ്ഞു.

മാധ്യമങ്ങളോട് പ്രതികരിക്കാതിരിക്കുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ല. സി.അച്യുതമേനോന്‍റെ കാലം മുതൽ തുടർന്നുവരുന്ന കീഴ്വഴക്കമാണിത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കാതിരിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കലാണെന്നും സുധീരൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.