എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സമസ്ത പ്രസിഡൻറ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്‍റായി കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാരെയും വൈസ് പ്രസിഡന്‍റായി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരെയും തെരഞ്ഞെടുത്തു. ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണംമൂലം ഒഴിവുവന്ന പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് വൈസ് പ്രസിഡന്‍റായിരുന്ന എ.പി. മുഹമ്മദ് മുസ്ലിയാരെ തെരഞ്ഞെടുത്തത്. ഡോ. ബഹാഉദ്ദീന്‍ നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി. അബ്ദുല്ല മുസ്ലിയാര്‍ കണ്ണൂര്‍, എസ്.എം.കെ. തങ്ങള്‍ തൃശൂര്‍, ചെറുവാളൂര്‍ ഹൈദര്‍ മുസ്ലിയാര്‍, ഇ.എസ്. ഹസന്‍ ഫൈസി എറണാകുളം എന്നിവരെ മുശാവറ അംഗങ്ങളായി തെരഞ്ഞെടുത്തു.

എ.പി. മുഹമ്മദ് മുസ്ലിയാര്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ സ്വദേശിയാണ്. ആമ്പാടത്ത് പുന്നപ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്ലിയാരുടെയും ആമിനയുടെയും മകനായി 1942ലാണ് ജനനം. വൈസ് പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുശാവറ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ടി. അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, കെ.ടി. ഹംസ മുസ്ലിയാര്‍, എം.എം. മുഹ്യിദ്ദീന്‍ മുസ്ലിയാര്‍, യു.എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ചേലക്കാട് എ. മുഹമ്മദ് മുസ്ലിയാര്‍, വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി പി.പി. ഉമ്മര്‍ മുസ്ലിയാര്‍ നന്ദി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.