കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തത്തെി. പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ക്ക് പ്രതീകാത്മകമായി ലൈഫ് ജാക്കറ്റ് അയച്ചു നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന ഘട്ടത്തില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന എ.കെ. ആന്‍റണി തൊടുപുഴയിലത്തെിയപ്പോള്‍ പ്രതിഷേധ സൂചകമായി ലൈഫ് ജാക്കറ്റ് നല്‍കിയ ഇ.എസ്. ബിജിമോള്‍ ഇപ്പോള്‍ തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണിതെന്ന് നേതാക്കള്‍ പറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാറിനെതിരെ സമരം നയിക്കുകയും കലക്ടറെ കുമളിയില്‍ തടയുകയും ചെയ്ത് ആവേശം കാട്ടിയ ബിജിമോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ മൗനം തുടരുന്നത് ഒത്തുകളി വ്യക്തമാക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിന് പിന്നില്‍ ബിജു രമേശ് ഇടനിലക്കാരനായി ജയലളിതയുമായി ഉണ്ടാക്കിയ നീക്കങ്ങളാണെന്ന് സംശയിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു.
പ്രവര്‍ത്തകര്‍ ലൈഫ് ജാക്കറ്റുമായി കുമളി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് കുമളി പോസ്റ്റ് ഓഫിസ് വഴി ബിജിമോള്‍ക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.