?????????? ????? ???????? ??????? ?????? ??????? ??????????

തലശേരി ​െഎ.ഡി.ബി​.െഎ ബാങ്കിൽ ജീവനക്കാരി വെടിയേറ്റ്​ മരിച്ചു

കണ്ണൂർ:  തലശ്ശേരി ​െഎ.ഡി.ബി.​െഎ ബാങ്ക്​ ജീവനക്കാരി വെടിയേറ്റ്​ മരിച്ചു. മേലൂർ പുതിയാണ്ടി ഹൗസിൽ വിനോദ​െൻറയും സുധയുടെയും മകൾ വിൽന വിനോദാണ്​(25) മരിച്ചത്​. രാവി​െല 9.45 ഒാടെ ബാങ്കിനുള്ളിലാണ്​ സംഭവം. സുരക്ഷ ജീവനക്കാര​ൻ തോക്ക്​ വൃത്തിയാക്കി തിര നിറക്കുന്നതിനിടെ അബദ്ധത്തിൽ വെടി​ പൊട്ടുകയായിരുന്നു.  തലക്ക്​ വെടിയേറ്റ വിൽന തൽക്ഷണം മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ(52)യും തോക്കും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. വിമുക്​ത ഭടനാണ്​ ഹരീന്ദ്രൻ.

വെടിവെപ്പിൽ കൊല്ലപ്പെട്ട വിൽന വിനോദ്
 


കായിക താരമായ വിൽന വിനോദ്​ രണ്ട്​ ആഴ്​ചമുമ്പാണ്​ താൽക്കാലിക ജീവനക്കാരിയായി ബാങ്കിൽ ജോലി ആരംഭിച്ചത്​. നേരത്തേ താൽക്കാലിക കായിക അധ്യാപികയായും ജോലിചെയ്​തിട്ടുണ്ട്​. സ​ഹോദരി നയനയും കായികതാരമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.