അടൂർ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ വിജിലന്‍സ് കേസെടുത്തു

തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ്മാധവന് ഭൂമി ദാനം ചെയ്ത കേസില്‍ മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഭൂമി ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനത്തെുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ആറ് പ്രതികളുള്ള കേസില്‍ നാലും അഞ്ചും പ്രതികളായ സന്തോഷ് മാധവന്‍, ബംഗളൂരു ആര്‍.എം. ഇസഡ് എക്കൊവേള്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ മാനേജിങ് ഡയറക്ടര്‍ ബി.എം. ജയശങ്കര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവില്ളെന്ന വിജിലന്‍സിന്‍െറ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. സന്തോഷ് മാധവനെ ഇടനിലക്കാരനാക്കി നടത്തിയ ഭൂമി ഇടപാടില്‍ അഴിമതിയാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

നേരത്തെ സര്‍ക്കാര്‍ ഏറ്റടെുത്ത 112 ഏക്കര്‍ മിച്ചഭൂമി സന്തോഷ് മാധവന്‍െറ ബിനാമി ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കി പതിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ത്വരിത പരിശോധന നടത്തി തിരുവനന്തപുരം വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് എസ്.പി കെ.ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി കൂടുതല്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് മേയ് രണ്ടിന് മറ്റൊരു റിപ്പോര്‍ട്ടുകൂടി സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പൂര്‍ണമല്ളെന്നും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതായും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. റവന്യൂ വകുപ്പിനെ മറികടന്ന് വ്യവസായ വകുപ്പാണ് ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഏതു സാഹചര്യത്തിലാണ് അജണ്ടയില്‍ ഇല്ലാത്ത വിഷയം വ്യവസായ വകുപ്പ് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചതെന്നും അജണ്ടയില്‍ ഇല്ലാത്ത വിഷയം എങ്ങനെ യോഗത്തിനു മുന്നില്‍ എത്തിയെന്നും കോടതി ചോദിച്ചിരുന്നു. സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി അംഗീകരിക്കാത്ത കാര്യം സര്‍ക്കാറിന് എങ്ങനെ സ്വയം അംഗീകരിക്കാന്‍ കഴിഞ്ഞുവെന്ന കോടതിയുടെ ചോദ്യത്തിനും അന്വേഷണ സംഘത്തിന് മറുപടി നല്‍കാനായിരുന്നില്ല.

തുടര്‍ന്ന് മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി, അദ്ദഹത്തേിന്‍െറ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പി.വിജയകുമാര്‍, ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്‍െറ കണ്ടത്തെല്‍ ശരിയല്ളെന്നും ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഈ സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം. എന്നാല്‍, സര്‍ക്കാറിന് സാമ്പത്തിക നഷ്ടം വന്നിട്ടില്ളെന്നും, ഉത്തരവ് പിന്‍വലിച്ചുവെന്നും ഈ സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകേണ്ടെന്നും വിജിലന്‍സ് അഡീ. ലീഗല്‍ അഡൈ്വസര്‍ ബോധിപ്പിച്ചു. ഇത് തള്ളിയാണ് മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.