ജമാഅത്ത് നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സംസ്ഥാന നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസിനൊപ്പം അസിസ്റ്റന്‍റ് അമീര്‍ പി. മുജീബ് റഹ്മാന്‍, സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എച്ച്. ഷഹീര്‍ മൗലവി, ജില്ലാ സെക്രട്ടറി എ. അന്‍സാരി, സൗത് സോണ്‍ സെക്രട്ടറി എം. മെഹബൂബ്, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ വയലാര്‍ ഗോപകുമാര്‍ എന്നിവരുമുണ്ടായിരുന്നു.  നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെയും സംഘം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ ഉപഹാരങ്ങള്‍ അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.