ലൈസന്‍സില്ലാത്ത കശാപ്പ് ശാലകളും ഇറച്ചിക്കടകളും പൂട്ടണം –കോടതി

കൊച്ചി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കശാപ്പ് ശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടണമെന്ന് ഹൈകോടതി. അനുമതിയില്ലാത്ത മാംസവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. കോര്‍പറേഷന്‍, മുനിസിപ്പല്‍ പരിധിയില്‍ മതിയായ ലൈസന്‍സില്ലാതെ കശാപ്പ് അനുവദിക്കരുത്. ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
അനധികൃത മാംസ വില്‍പനശാലകള്‍ക്കും കശാപ്പുശാലകള്‍ക്കുമെതിരെ തദ്ദേശ സ്ഥാപനാധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആരോപിച്ച് സമര്‍പ്പിച്ച എട്ട് ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. പഞ്ചായത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും പഞ്ചായത്ത് രാജ് ആക്ടില്‍ പറയുന്ന രീതിയില്‍ കശാപ്പ് ശാലകള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.