പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കും

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും പ്രഖ്യാപനം. ഹജ്ജ് കമ്മിറ്റികള്‍ക്ക് സ്ഥിരമായി ഗ്രാന്‍റ് അനുവദിക്കുകയും വഖഫ് ബോര്‍ഡിനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കുകയും ചെയ്യും. അന്യാധീനമായ വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമമുണ്ടാകും. വഖഫ് ബോര്‍ഡിനു കീഴില്‍ വരുന്ന തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടും. മുസ്ലിം സമുദായാംഗങ്ങള്‍ക്കുതന്നെ നിയമനം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തും.

ന്യൂനപക്ഷങ്ങള്‍ക്ക് ഇ-സാക്ഷരതയും കമ്പ്യൂട്ടര്‍ പരിശീലനവും ലഭ്യമാക്കും.സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍, ക്രിസ്ത്യന്‍ കണ്‍വേര്‍ട്ട്സ് റെക്കമെന്‍റഡ് കമ്മ്യൂണിറ്റികള്‍ക്കുവേണ്ടിയുള്ള സംസ്ഥാന വികസന കോര്‍പറേഷന്‍ എന്നിവ മുഖാന്തരം നല്‍കുന്ന സഹായത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്ക് മതിയായ ഫണ്ട് ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്.

പ്രവാസികള്‍ക്ക് ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം

പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം സ്ഥാപിക്കും. പ്രവാസികളുടെ സമ്പാദ്യം പ്രയോജനകരമായി വിനിയോഗിക്കുകയാണ് ലക്ഷ്യം. പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്‍േറഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും വിദേശത്തുനിന്ന് മടങ്ങിയത്തെുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.