തിരുവനന്തപുരം: അന്നപൂര്‍ണ പദ്ധതിയിലും ബി.പി.എല്‍ പട്ടികയിലും സൗജന്യമായി അരിവാങ്ങുന്നവരില്‍ ലക്ഷക്കണക്കിനാളുകള്‍ അനര്‍ഹരാണെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. സൗജന്യമായി പ്രതിമാസം പത്തുകിലോ അരിനല്‍കുന്ന അന്നപൂര്‍ണ പദ്ധതി ആരംഭിച്ച 2001ല്‍ തയാറാക്കിയ പട്ടികയാണ് ഇപ്പോഴും നിലവിലുള്ളത്.
ഇതിലെ നിരവധിപേര്‍ മരിച്ചുപോയിട്ടും അര്‍ഹരുടെ പട്ടിക തയാറാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ബി.പി.എല്‍ പട്ടികയില്‍ 25 കിലോ അരി സൗജന്യമായി വാങ്ങുന്ന 20 ലക്ഷം കുടുംബങ്ങളില്‍ എട്ടുലക്ഷം കുടുംബങ്ങള്‍ അനര്‍ഹരാണ്. അതേസമയം അര്‍ഹരായ 12 ലക്ഷം കുടുംബങ്ങള്‍ സൗജന്യ റേഷന്‍ കിട്ടാതെ ദുരിതത്തിലാണെന്നും അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സപൈ്ളകോ സംഭരിച്ച 500 കോടി രൂപയുടെ നെല്ല് സ്വകാര്യ മില്ലുകളില്‍കെട്ടിക്കിടക്കുകയാണ്. ഇത് അരിയാക്കി മില്‍ ഉടമകള്‍ ലാഭംകൊയ്യുമ്പോള്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മൗനംപാലിക്കുന്നു. യഥാസമയം അരി തിരിച്ചെടുക്കാന്‍ ഭക്ഷ്യവകുപ്പിന് സാധിക്കുന്നില്ല.
മുന്‍ സര്‍ക്കാര്‍ ഭക്ഷ്യവകുപ്പില്‍ നടത്തിയ അഴിമതിയും ഭക്ഷ്യധാന്യ കരിഞ്ചന്തയും വിജിലന്‍സ് അന്വേഷിക്കണം. ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ഉന്നത നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കാനെന്ന പേരില്‍ റേഷന്‍ വ്യാപാരികളില്‍നിന്ന് മൊത്തവ്യാപാരികള്‍ നടത്തുന്ന പണപ്പിരിവും ഉദ്യോഗസ്ഥരുടെ മാസപ്പടിയും തുടരുകയാണ്. ഇതവസാനിപ്പിക്കാന്‍ മന്ത്രി കര്‍ശനനിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഷാജഹാന്‍, ജില്ലാ പ്രസിഡന്‍റ് ആര്‍. വേണുഗോപാല്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.