സീറ്റ് ചർച്ചയിൽ അതൃപ്തിയില്ല; പൂർണ തൃപ്തിയുമില്ല -മാണി

കോട്ടയം: കോൺഗ്രസുമായി നടന്ന സീറ്റ് ചർച്ചയിൽ അതൃപ്തിയില്ലെന്ന് കേരള കോൺഗ്രസ് നേതാവ് കെ.എം മാണി. എന്നാൽ പൂർണതൃപ്തനല്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കുമുള്ളവരുമായി നടത്തിയ ചർച്ചക്ക് ശേഷം മാണി മാധ്യമങ്ങളോട് പറഞ്ഞു. പൂഞ്ഞാർ, ഏറ്റുമാനൂർ, കുട്ടനാട് സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സീറ്റ് ചർച്ചകളിൽ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പരസ്പര ധാരണയോടുകൂടിയാണ് യു.ഡി.എഫിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കുന്നത്. സീറ്റ് വിഭജന പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കും. കേരള കോൺഗ്രസുമായി അടുത്ത ചർച്ച 10ാം തിയതി തിരുവനന്തപുരത്ത് നടക്കുമെന്നും ഉമ്മൻചാണ്ടി അറിയിച്ചു.

ഉമ്മൻചാണ്ടിക്കും മാണിക്കും പുറമെ കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജോസ് കെ. മാണി, ജോയ് എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.