ജാതിവിവേചന സമരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആത്മവിമര്‍ശം നടത്തണം –ബേബി

തിരുവനന്തപുരം: വര്‍ഗസമരം വിജയത്തിലത്തെുമ്പോള്‍ ജാതിവിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഇല്ലാതാകുമെന്ന യാന്ത്രിക വിശദീകരണം മാറ്റി ആത്മവിമര്‍ശം നടത്താനും തെറ്റ് തിരുത്താനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍  സന്നദ്ധമാകണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ജാതീയ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാന്‍ അതിവേഗ ഇടപെടലുകള്‍ വേണം.
തൊഴിലാളികള്‍  ചൂഷണം ചെയ്യപ്പെടുന്നുവെന്നതിനൊപ്പം  ജാതീയവിവേചനങ്ങളും യാഥാര്‍ഥ്യമാണ്. ഇത് അംഗീകരിക്കാതിരിക്കുന്നത് തെറ്റാണ്. ‘രോഹിത് വെമുല: ഒരുനാള്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും’ എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം നല്‍കുന്ന സമുദായങ്ങളില്‍നിന്ന് എതിര്‍സ്വരങ്ങള്‍ ഉയരുന്നുണ്ട്. തങ്ങളുടെ മോചനത്തിന് തങ്ങള്‍ മാത്രം സമരം ചെയ്താന്‍ മതിയെന്ന നിലപാട് മാറണം.
 ഭിന്നിപ്പിക്കാന്‍ ‘ഫോട്ടോഷോപ്പിങ്’ നടത്തുന്നവര്‍ ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.