രാജസേനനും കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാർഥികൾ

രാജസേനനും കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാർഥികൾ

തിരുവനന്തപുരം: സംവിധായകൻ രാജസേനനും നടൻ കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ. രാജസേനൻ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയിൽ നിന്നും ജനവിധി തേടും. കരമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാർഥിപട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിൻകര എന്നീ സീറ്റുകളിലാണ് ഇരുവരേയും പരിഗണിക്കുന്നത്.

യു.ഡി.എഫിനും എൽ.ഡി.എഫിനും പിന്നാലെ ബി.ജെ.പിയും താരങ്ങളെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിലാണ്. പത്തനാപുരം സീറ്റിൽ കെ.ബി ഗണേഷ് കുമാറിനെതിരെ യു.ഡി.എഫ് പരിഗണിക്കുന്നത് നടൻ ജഗദീഷിനെയാണ്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി നടൻ ഭീമൻ രഘുവാണ്.

കൂടാതെ താരങ്ങളായ സിദ്ധീഖും മുകേഷും അശോകനും സ്ഥാനാർഥികളാകുമെന്നാണ് റിപ്പോർട്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.