ജോസ് തെറ്റയില്‍ ലൈംഗിക വിവാദം: വിഡിയോ ദൃശ്യം പുറത്തുവിട്ടതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയെന്ന്


കോട്ടയം: മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരായ ലൈംഗികവിവാദത്തില്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് കേസിലെ വിവാദനായിക നോബി അഗസ്റ്റിന്‍െറ വെളിപ്പെടുത്തല്‍. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് നില്‍ക്കക്കള്ളിയില്ളെന്നും അതിനാല്‍ പരാതി നല്‍കാന്‍ സഹായിക്കണമെന്നുമായിരുന്നു തന്നെ സമീപിച്ചവരുടെ ആവശ്യം. മൂന്നു കോടി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. കൂടാതെ, തെറ്റയിലിന്‍െറ മകനുമായുള്ള വിവാഹം നടത്താമെന്നും ഉറപ്പ് ലഭിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി, ബെന്നി ബഹ്നാന്‍, സി.പി. മുഹമ്മദ് എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ആരോപിച്ചു. സഹായിക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തന്‍െറ സുഹൃത്തായ തൃശൂരുകാരിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. പരാതി നല്‍കാന്‍ വനിതാ അഭിഭാഷകയെ കാണിക്കാനാണെന്ന് പറഞ്ഞ് അവര്‍ തന്‍െറ കൈവശമിരുന്ന വിഡിയോ ദൃശ്യം വാങ്ങിയെടുത്തു. ഇതാണ് ചാനലിലൂടെ പുറത്തുവന്നത്. സംഭവം നടക്കുമ്പോള്‍ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍.ഡി.എഫിന്‍െറ സമരം നടക്കുകയായിരുന്നു.
എല്‍.ഡി.എഫ് ഘടകകക്ഷി നേതാവ് ജോസ് തെറ്റയിലിനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട് നേതാക്കളോട് സംസാരിച്ചതിന്‍െറ ശബ്ദരേഖകള്‍ അടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പിനുശേഷം പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.