അങ്കമാലി: ഇടത് സ്ഥാനാര്‍ത്ഥി ബെന്നി മൂഞ്ഞേലിയുടെ പരാജയത്തിന് പിന്നില്‍ ജോസ് തെറ്റയിലാണെന്നാരോപിച്ച് ജനതാദള്‍ പ്രവര്‍ത്തകര്‍ അങ്കമാലി ടൗണില്‍ തെറ്റയിലിനെതിരെ പ്രകടനം നടത്തുകയും, കോലം കത്തിക്കാന്‍ തുനിയുകയും ചെയ്തു. തെറ്റയിലിന്‍െറ സഹോദരന്‍െറ നേതൃത്വത്തില്‍ പ്രകടനം തടയാനത്തെിയത് കയ്യാങ്കളിയിലത്തെി. അങ്കമാലി മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ റോജി എം.ജോണ്‍ 9000ത്തില്‍പരം വോട്ടുകള്‍ക്കാണ് ബെന്നിയെ ദയനീയമായി പരാജയപ്പെടുത്തിയത്. പാറക്കടവ് പഞ്ചായത്തിലൊഴികെ 14 ബൂത്തുകളിലും റോജിയാണ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. അതേസമയം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വരെ മിക്ക പഞ്ചായത്തുകളിലും ഇടത്മുന്നണി സ്ഥാനാര്‍ത്ഥികളാണ് മുന്നിലത്തെിയത്.
ലൈംഗീകാരോപണ വിധേയനായ തെറ്റയിലിനെ ഒഴിവാക്കി പാര്‍ട്ടി കേന്ദ്ര നേതൃത്വം ബെന്നിയെ സ്ഥാനാര്‍ത്ഥിയാക്കിയ സന്ദര്‍ഭം മുതല്‍ തെറ്റയില്‍ ബെന്നിക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. തുടക്കത്തില്‍ തന്നെ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് അഭ്യൂഹം പരത്തുകയും, പിന്നീട് ഏതാനും ദിവസങ്ങളോളം അങ്കമാലിയില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. ഒടുവില്‍ സി.പി.എം ഇടപെട്ടാണ് പ്രശ്നത്തില്‍ അയവ് വരുത്തിയത്. എന്നാല്‍ ബെന്നി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ തെറ്റയില്‍ എല്ലാ രീതിയിലും പിന്തിരിപ്പന്‍ സമീപനമാണ് സ്വീകരിച്ചതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. ബെന്നിയുടെ പരാജയത്തിന് വേണ്ടി രഹസ്യമായും, പരസ്യമായും തെറ്റയില്‍ പ്രവര്‍ത്തിച്ചതായും പ്രവര്‍ത്തകരില്‍ പലരും ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പലതവണ പാര്‍ട്ടി യോഗങ്ങളില്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ വേണ്ട നടപടി സ്വീകരിച്ചില്ളെന്നുമാണ് പ്രവര്‍ത്തകരുടെ ആരോപണം.
വ്യാഴാഴ്ച വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോവുകയോ, ജയ പരാജയം വിലയിരുത്തുകയോ ചെയ്യാതെ അങ്കമാലിയില്‍ നിന്ന് വീണ്ടും മാറി നില്‍ക്കുകയായിരുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വൈകുന്നേരം ആറ് മണിയോടെ റോജിയുടെ ആഹ്ളാദ പ്രകടനം ടൗണില്‍ കടന്നുപോയ ഉടനെയാണ് ടി.ബി ജംഗ്ഷനിലുള്ള പാര്‍ട്ടി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ ക്യാമ്പ് ഷെഡ് വഴി ജനതാദളിന്‍െറ കൊടിയുമായി എല്‍.എഫ് ജംഗ്ഷനിലേക്ക് പ്രകടനം നടത്തിയത്. ബെന്നിയെ അനുകൂലിച്ചും, തെറ്റയിലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുമുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി എല്‍.എഫ് ജംഗ്ഷനില്‍ കത്തിക്കുന്നതിനായി തെറ്റയിലിന്‍െറ കോലവും ഉയര്‍ത്തിയായിരുന്നു പ്രകടനം.
അതിനിടെ എല്‍.എഫ് ജംഗ്ഷനിലത്തെി തെറ്റയിലിന്‍െറ കോലം കത്തിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ തെറ്റയിലിന്‍െറ സഹോദരന്‍ ഡെന്നി തെറ്റയിലിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗമത്തെി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും കൊടിയും, കോലവും പിടിച്ച് കളയുകയുമായിരുന്നു. ഇത് ഏറെ നേരം ബഹളത്തിന് വഴിയൊരുക്കി. ക്യാമ്പ് ഷെഡ് റോഡില്‍ ഗതാഗത തടസവും സൃഷ്ടിച്ചു. എന്നാല്‍ ഇത് സംബന്ധമായി ബെന്നി പ്രതികരിച്ചിട്ടില്ല. ജോസ് തെറ്റയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ സ്ഥലത്തുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.