കൊച്ചി: ഹൈകോടതിയില്‍ കെട്ടിക്കിടക്കുന്ന പഴയ കേസുകള്‍ തീര്‍പ്പാക്കാന്‍ ശനിയാഴ്ചകളില്‍ പ്രത്യേക സിറ്റിങ് നടത്തുന്നതു സംബന്ധിച്ച നിര്‍ദേശം ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ തള്ളി. 2005 ജനുവരിക്കു മുമ്പുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ സിറ്റിങ്ങിന് ജഡ്ജിമാരടങ്ങുന്ന ഹൈകോടതിയുടെ ഡിലേ ആന്‍ഡ് അരിയേഴ്സ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ ബുധനാഴ്ചയും ചീഫ് ജസ്റ്റിസ് ബെഞ്ച് ഒഴികെയുള്ള ഡിവിഷന്‍ ബെഞ്ചുകള്‍ പഴയ കേസുകള്‍ കേള്‍ക്കാന്‍ സമയം കണ്ടത്തൊന്‍ നിര്‍ദേശമുണ്ടായി. ഫസ്റ്റ് അപ്പീല്‍ കേസുകള്‍ മാത്രം 2100ന് മുകളിലുണ്ടെന്ന വസ്തുതകൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. നിര്‍ദേശങ്ങള്‍ക്ക് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍െറ അനുമതി ലഭിച്ചു. തുടര്‍ന്ന് അഭിഭാഷകരുടെ അഭിപ്രായമറിയിക്കാന്‍ നിര്‍ദേശിച്ച് അസോസിയേഷന്‍ സെക്രട്ടറിക്ക് ഹൈകോടതി രജിസ്ട്രാര്‍ അശോക് മേനോന്‍ നോട്ടീസ് നല്‍കി. ജഡ്ജിമാര്‍ സ്വയം തീരുമാനത്തിലത്തെി എല്ലാ മാസത്തിലും ഒരു ശനിയാഴ്ച വീതം സ്പെഷല്‍ സിറ്റിങ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് അഭിപ്രായം തേടിയത്. നിര്‍ദേശം അംഗീകരിക്കേണ്ടതില്ളെന്ന നിലപാടാണ് അഭിഭാഷക അസോസിയേഷന്‍െറ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.