മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്ത്

തിരുവനന്തപുരം: അടുത്ത ആറുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍ദേശം നല്‍കി. സത്യപ്രതിജ്ഞ ചെയ്ത ദിവസംതന്നെ ചുമതലയേറ്റ മന്ത്രിമാര്‍ ലഭിച്ച വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുകയും ചെയ്തു.
മുന്‍സര്‍ക്കാറിന്‍െറ അവസാനകാലത്ത് കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്ച യോഗംചേരും. ഉടന്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മന്ത്രി ഡോ. തോമസ് ഐസക് കയര്‍, ധനം, നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.