എന്‍െറ മകളെ കൊന്നവരെ പിടിക്കുമോ? ജയറാമിനോട് ജിഷയുടെ അമ്മ

 

പെരുമ്പാവൂര്‍: അതിദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ രണ്ടാം വട്ടവും ജയറാമത്തെി. ഇത്തവണയത്തെിയത് ജയറാം അഭിനയിച്ച ആടുപുലിയാട്ടം എന്ന ചിത്രത്തിന് ലഭിച്ച ലാഭ വിഹിതത്തിന്‍െറ പങ്കു നല്‍കാനായിരുന്നു. ചിത്രത്തിന്‍െറ നിര്‍മാതാക്കളായ നൗഷാദ് ആലത്തൂരും, ആസീഫ് ഹനീഫയും, സംവിധായകന്‍ കണ്ണന്‍ താമരക്കുളവും കൂടെയുണ്ടായിരുന്നു.  ജിഷ കൊലചെയ്യപ്പെട്ട ഉടനെ ജയറാം താലൂക്കാശുപത്രിയില്‍ രാജേശ്വരിയെ കാണാനത്തെിയിരുന്നു. ഇനിയും അമ്മയെ കാണാന്‍ എത്തുമെന്ന് അറിയിച്ചാണ് അന്ന് പിരിഞ്ഞത്.
പെരുമ്പാവൂരിലെ നിര്‍ധനരെ സഹായിക്കാന്‍ ചാരിറ്റി സംഘടനക്ക് രൂപം നല്‍കുമെന്ന് ജയറാം പറഞ്ഞു. സംഘടന രൂപവത്കരണം സംബന്ധിച്ച് ഇവിടെയും വിദേശത്തുമുള്ള സുഹൃത്തുക്കളുമായി ചര്‍ച്ചയിലാണ്.
വീടില്ലാത്തവരും ദുരിതമനുഭവിക്കുന്നവരുമായി നിരവധിയാളുകള്‍ ഇവിടെയുണ്ട്. ഏകദേശം ഈ മാസംതന്നെ സംഘടനക്ക് രൂപം നല്‍കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണെന്ന് ജയറാം പറഞ്ഞു. പെരുമ്പാവൂരില്‍നിന്നും താമസം മാറിയെങ്കിലും ‘എന്‍െറ പെരുമ്പാവൂരിലെ പ്രശ്നങ്ങളില്‍’ എന്നുമുണ്ടാകുമെന്ന് ജയറാം പറഞ്ഞു.
ജയറാമിനെ കണ്ട് രാജേശ്വരി പൊട്ടിക്കരഞ്ഞു. ‘എന്‍െറ മകളെ കൊന്നവരെ പിടിക്കുമൊ’ എന്ന് ജയറാമിനോടും രാജേശ്വരി ആരാഞ്ഞു. അമ്മക്കുവേണ്ടി ആയിരങ്ങള്‍ ഇപ്പോഴും തെരുവിലുണ്ടെന്നായിരുന്നു ജയറാമിന്‍െറ മറുപടി.
രണ്ടു ലക്ഷം രൂപയുടെ ചെക്കാണ് ജയറാമും ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തകരും രാജേശ്വരിക്ക് കൈമാറിയത്.

ക്യാപ്ഷന്‍- രാജേശ്വരിയെ സന്ദര്‍ശിക്കാന്‍ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലത്തെിയ നടന്‍ ജയറാമും ആടുപുലിയാട്ടം എന്ന ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തകരും ധനസഹായം കൈമാറുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.