ഹൈകോടതിയിലെ മാധ്യമവിലക്ക് രാഷ്ട്രീയ പ്രശ്നമായി മാറുന്നു

കൊച്ചി: ഹൈകോടതിയില്‍ ഒരുവിഭാഗം അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് രാഷ്ട്രീയവിവാദമാകുന്നു. സി.പി.എമ്മില്‍ ഒരുവിഭാഗം പ്രത്യക്ഷമായി അഭിഭാഷകര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി ശക്തമായി രംഗത്തുവരുകയും ചെയ്തു. എന്നാല്‍, ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രശ്നം തീര്‍ക്കണമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശിച്ചതോടെ വരുംദിവസങ്ങളില്‍ പരിഹാരശ്രമങ്ങള്‍ക്ക് ഗതിവേഗമേറുമെന്നാണ് സൂചന. അതിനിടെ, ചീഫ് ജസ്റ്റിസിന്‍െറ ഉറപ്പ് മാനിക്കാത്തത് പ്രശ്നമാകുമെന്നുകണ്ടതോടെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിട്ടില്ളെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കവും ആരംഭിച്ചു.

ജൂലൈ 19മുതല്‍ ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശം തടയപ്പെട്ട സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡറുടെ നേതൃത്വത്തില്‍ അനുരഞ്ജഞ ശ്രമങ്ങള്‍ നടന്നത്. രണ്ടാഴ്ച മുമ്പ് മാധ്യമങ്ങളുടെ എഡിറ്റര്‍മാരും ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തില്‍ ഏതാനും ജഡ്ജിമാരും തമ്മില്‍ ചര്‍ച്ചനടന്നിരുന്നു. രണ്ടാംഘട്ടമായി സെപ്റ്റംബര്‍ 29ന് കുറച്ചുകൂടി വിപുലമായ യോഗം നടന്നു. ഈ യോഗത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈകോടതിയിലത്തെി വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് വിലക്കില്ളെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ളെന്ന് കാണിച്ച് നേരത്തേ രണ്ടുപ്രാവശ്യം ഹൈകോടതി രജിസ്ട്രാര്‍ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. ഈ ഉറപ്പുകളുടെ ബലത്തില്‍ വെള്ളിയാഴ്ച കോടതിയിലത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വീണ്ടും ഭീഷണിയുണ്ടായത്.

എന്നാല്‍, ഭരണമുന്നണിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. വൈകുന്നേരം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ ഇടത് മാധ്യമപ്രവര്‍ത്തകന്‍, മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ ഗുണ്ടകള്‍ ചേര്‍ന്നാണ് പ്രശ്നം വഷളാക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് ചര്‍ച്ചയാവുകയും ചെയ്തു. ഇതിനിടെയാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖര്‍ മാധ്യമങ്ങള്‍ക്ക് പരസ്യപിന്തുണയുമായി എത്തിയത്.

ചീഫ് ജസ്റ്റിസിന്‍െറ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതി പരിഗണനയിലിരിക്കുകയും പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെടുകയും ചെയ്തതോടെയാണ് പുതിയ വിശദീകരണവുമായി ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്തത്തെിയത്. തങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ടില്ളെന്നും പൊലീസ് അകമ്പടിയോടെ ചില മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലത്തെിയത് എന്താണെന്നറിയാന്‍ അഭിഭാഷകര്‍ ഒത്തുകൂടിയതാണെന്നും അതുകണ്ട് മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതാണെന്നുമാണ് പുതിയ വിശദീകരണം. ഭീഷണിപ്പെടുത്തുന്നതിന്‍െറ തെളിവൊന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇല്ളെന്നാണ് ഇവരുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.