കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ സ്പോട്ട് അഡ്മിഷന് ഹൈകോടതിയുടെ അനുമതി

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ സ്പോട്ട് അഡ്മിഷന്‍ നിശ്ചയിച്ചപ്രകാരം പ്രവേശ പരീക്ഷാ കമീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഹൈകോടതി. പ്രവേശ നടപടികള്‍ വെള്ളിയാഴ്ചതന്നെ പൂര്‍ത്തീകരിക്കണമെന്നും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

അപേക്ഷകരുടെ നീറ്റ് റാങ്ക ്കമീഷണറുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് അവരുടെ സ്ഥാനം കണക്കാക്കിവേണം പ്രവേശം നടത്താന്‍. നീറ്റിലെ റാങ്കനുസരിച്ചാണോ പ്രവേശം നടത്തിയതെന്ന് കമീഷണര്‍ പരിശോധിക്കണം. ഇതിനായി  രണ്ട് കോളജുകളിലുമായി നടത്തിയ പ്രവേശനടപടികളുടെ വിശദവിവരങ്ങളും രേഖകളും മാനേജ്മെന്‍റുകള്‍ ഹാജരാക്കണം. അപേക്ഷയും അത് നിരസിച്ചതിന്‍െറ വിശദാംശങ്ങളും നിലവില്‍ പ്രവേശം ലഭിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങളും സമര്‍പ്പിക്കണം. പ്രവേശത്തില്‍ അപാകതയുണ്ടെന്ന് പരാതിപ്പെട്ടവര്‍ക്കും രണ്ടാമത്തെ വിജ്ഞാപനം വന്നശേഷം ഓണ്‍ലൈനായല്ലാതെ അപേക്ഷിച്ചവര്‍ക്കും പ്രവേശം നേടിയവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രണ്ട് കോളജുകളിലേക്കും നേരത്തേ മാനേജ്മെന്‍റുകള്‍ നടത്തിയ പ്രവേശം മുഴുവന്‍ റദ്ദാക്കിയ ജെയിംസ് കമ്മിറ്റി പ്രവേശം നടത്താന്‍ പ്രവേശപരീക്ഷ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ രണ്ടിലെ ഈ ഉത്തരവ് ചോദ്യംചെയ്ത് മാനേജ്മെന്‍റുകള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രവേശം റദ്ദാക്കാന്‍ ജെയിംസ്  കമ്മിറ്റിക്ക് അധികാരമില്ളെന്നായിരുന്നു മാനേജ്മെന്‍റുകളുടെ വാദം. ഇപ്രകാരം റദ്ദാക്കിയ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്താനും അധികാരമില്ളെന്ന് അവര്‍ വാദിച്ചു.

പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ അസ്സല്‍ രേഖകള്‍ കോളജിലായതിനാല്‍ അവ ഹാജരാക്കാനാവാത്തത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ രേഖകള്‍ കോളജ് അധികൃതര്‍ ഹാജരാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. രണ്ട് കോളജുകളിലുമായി അപേക്ഷ സമര്‍പ്പിച്ചിരുന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് നിലവിലെ പ്രവേശ നടപടികള്‍ കമ്മിറ്റി റദ്ദാക്കിയിരുന്നത്. നീറ്റ് പട്ടിക മറികടന്നാണ് പ്രവേശം നടത്തിയതെന്നായിരുന്നു അപേക്ഷകരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.