കൊച്ചി: ഹരജി പരിഗണനയിലുള്ളത് എസ്.ബി.ടി-എസ്.ബി.ഐ ലയനനീക്കത്തിന് തടസ്സമാകില്ളെന്ന് ഹൈകോടതി. എസ്.ബി.ടി-എസ്.ബി.ഐ ലയനം ചോദ്യംചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ചേര്‍ന്ന് രൂപവത്കരിച്ച സേവ് എസ്.ബി.ടി ഫോറത്തിന്‍െറ ചെയര്‍മാന്‍ കൂടിയായ പന്ന്യന്‍ രവീന്ദ്രനടക്കം 12 പേര്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. ഹരജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ലയനതീരുമാനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ ഇടക്കാല ആവശ്യം. കൃത്യമായ രേഖകളുടെയോ അജണ്ടയുടെയോ അടിസ്ഥാനത്തിലല്ല തീരുമാനമെന്നും ബാങ്കിങ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ലയനമെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സംസ്ഥാന നിയമസഭ ലയനത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍. സംസ്ഥാനത്ത് ഏറ്റവുമധികം ശാഖകളുള്ളതും മുന്‍ഗണനാ വായ്പകള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും എസ്.ബി.ടിയാണെന്നും ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.