കൊച്ചി: ഇടുക്കി ജില്ലയിലെ റീസർവെ നടപടികൾ പുനരാരംഭിക്കാൻ ഹൈകോടതി ഉത്തരവിട്ടു. 2007ൽ നിർത്തിവെച്ച സർവെ നടപടികൾ പുനരാരംഭിച്ച് ഒരു വർഷത്തിനകം പൂർത്തീകരിക്കാനാണ് കോടതി നിർദേശം. സർവെ രേഖകളിലെ അപാകതകൾ മൂലം അത്യാവശ്യ സമയത്ത് ഭൂമി വിൽക്കാനോ ബാങ്ക് വായ്പയെടുക്കാനോ പോലും സാധിക്കുന്നില്ലെന്ന ഹരജിക്കാരുടെ വാദം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണു കോടതി നിർദേശം.
ഇടുക്കി ഡിസ്ട്രിക്ട് കൺസ്യൂമർ വിജിലൻസ് ഫോറം സമർപ്പിച്ച ഹർജിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇടുക്കി ജില്ലയിൽ റീസർവെയിൽ വന്ന അപാകത പരിഹരിക്കണമെന്നും റവന്യൂ രേഖകളിലെ തെറ്റു തിരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.