കോഴിക്കോട്: കെ.ബാബുവിന് കെ.പി.സി.സി രാഷ്ട്രീയ പിന്തുണ നല്‍കേണ്ടിയിരുന്നു എന്ന് കോൺഗ്രസ് നേതാവ് എം.എം.ഹസന്‍. സുധീരെൻറ മൗനം ദൗര്‍ഭാഗ്യകരമാണെന്നും പിന്തുണ നല്‍കാന്‍ കെ.പി.സി.സിക്ക് ബാധ്യതയുണ്ടെന്നും എം.എം ഹസന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ടീയമായി വേട്ടയാടുമ്പോള്‍ രാഷ്ടീയ സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉത്തരാവാദിത്വമുണ്ട്.
ബാബു തെറ്റുകാരനോ അഴിമതിക്കാരനോ ആണങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി പറയണം. അല്ലാതെ പകപോക്കല്‍ നടത്തുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കരുതെന്നും ഹസന്‍ പറഞ്ഞു.
കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്ന് ആരാണ് സമ്മര്‍ദം ചെലുത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കണമെന്നും എം.എം ഹസന്‍ വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിനെതിരായ വിജിലന്‍സ് കേസിലും റെയ്ഡിലും ഒന്നും പ്രതികരിക്കാനില്ല എന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളേട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.