കൊച്ചി: ഒരിടത്തുതന്നെ പരമാവധി മൂന്നു വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ക്വാറികള്‍ക്ക് തുടര്‍പ്രവര്‍ത്തനത്തിന് പെര്‍മിറ്റ് നല്‍കേണ്ടതില്ളെന്ന ഖനന നിയമത്തിലെ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരായ ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി. 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ (സെക്കന്‍ഡ് അമെന്‍ഡ്മെന്‍റ്) റൂള്‍സ് നിലവില്‍വന്ന തീയതി മുതല്‍ പരമാവധി മൂന്നു വര്‍ഷം പെര്‍മിറ്റോടെ പ്രവര്‍ത്തിച്ച’ ക്വാറികള്‍ക്ക് മാത്രമായി നിയന്ത്രണം ചുരുക്കിയത് ചോദ്യംചെയ്യുന്ന ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. പല ഘട്ടങ്ങളിലാണെങ്കില്‍ പോലും പരമാവധി മൂന്നു വര്‍ഷം ഒരിടത്ത് ക്വാറി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്ന് അവിടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതില്ളെന്നാണ് 2015 ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിച്ച ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, 2015 ഒക്ടോബര്‍ അഞ്ചിന് ഇതില്‍ ഭേദഗതിവരുത്തി ചട്ടം നിലവില്‍വന്ന ശേഷമുള്ള പരമാവധി മൂന്ന് വര്‍ഷം എന്ന് ഉള്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ ചട്ടം ദുര്‍ബലമാക്കിയത് ചോദ്യം ചെയ്താണ് തൃശൂര്‍ ആസ്ഥാനമായ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന കോടതിയെ സമീപിച്ചത്. ഭേദഗതിയിലൂടെ ചട്ടം നിലവില്‍വരുന്നതിനു മുമ്പ് പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ക്വാറികള്‍ക്കു പോലും തുടരാന്‍കഴിയുന്ന അവസ്ഥയാണുള്ളത്.
മൂന്നു വര്‍ഷത്തേക്കുകൂടി പ്രവര്‍ത്തിക്കാന്‍ ഇവക്ക് അനുമതി പുതുക്കിക്കിട്ടും.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ കൊണ്ടുവന്ന നിയമത്തിന്‍െറ ലക്ഷ്യംതന്നെ ഇല്ലാതാക്കുന്നതാണ് ഈ ഭേദഗതി. 1986ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണിത്. ഭരണഘടനാവിരുദ്ധവും ഏകാധിപത്യപരവും വിവേചനപരവുമായ നടപടിയാണിത്. ഇത്തരമൊരു ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപകമായി ക്വാറികളുടെ പെര്‍മിറ്റ് പുതുക്കി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു. കോഴിക്കോട്ടെ രണ്ട് ക്വാറികള്‍ക്ക് അനുമതി നല്‍കിയ ജില്ലാ ജിയോളജിസ്റ്റിന്‍െറ നടപടിയും ഹരജിയില്‍ ചോദ്യംചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.