കൊച്ചി: അംഗീകൃത ത്വലാഖ് രീതിയിലൂടെ ബന്ധം വേര്‍പിരിഞ്ഞവരുടെ പാസ്പോര്‍ട്ടില്‍നിന്ന് ജീവിത പങ്കാളിയുടെ പേര് നീക്കാന്‍ മറ്റു കോടതി രേഖകള്‍ ആവശ്യമില്ളെന്ന് ഹൈകോടതി. ത്വലാഖ് മുസ്ലിം വ്യക്തി നിയമ പ്രകാരമുള്ള വിവാഹ ബന്ധം വേര്‍പിരിയല്‍ രീതിയായതിനാല്‍ അംഗീകരിക്കപ്പെട്ടതാണെന്നും ത്വലാഖ് ചൊല്ലിയിട്ടുണ്ടെങ്കില്‍ അതുതന്നെ അവര്‍ വേര്‍പിരിഞ്ഞതിന് തെളിവാണെന്നും സിംഗ്ള്‍ബെഞ്ച് വ്യക്തമാക്കി.
ത്വലാഖ് ചൊല്ലി ബന്ധം പിരിഞ്ഞ സാഹചര്യത്തില്‍ തന്‍െറ പാസ്പോര്‍ട്ടില്‍നിന്ന് ഭര്‍ത്താവിന്‍െറ പേര് നീക്കം ചെയ്യാന്‍ നല്‍കിയ അപേക്ഷ പാസ്പോര്‍ട്ട് അധികൃതര്‍ തള്ളിയതിനെതിരെ കോതമംഗലം സ്വദേശി അഷ്ന മൊയ്തുവാണ് കോടതിയെ സമീപിച്ചത്. നിയമപരമായി വിവാഹ മോചനം നേടിയതിന് തെളിവായി കോടതിയില്‍നിന്നുള്ളവ ഉള്‍പ്പെടെ മറ്റെന്തെങ്കിലും രേഖകള്‍ ഹാജരാക്കാനായിരുന്നു പാസ്പോര്‍ട്ട് ഓഫിസറുടെ നിര്‍ദേശം. ത്വലാക്ക് ചെയ്ത രേഖകള്‍ക്ക് പകരം മറ്റ് രേഖകള്‍ ഉണ്ടെങ്കിലേ പേരു നീക്കം ചെയ്യാനാവൂവെന്നും അഷ്നയ്ക്ക് പാസ്പോര്‍ട്ട് ഓഫിസില്‍ നിന്ന് മറുപടി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.