എൻ.എസ്.എസിന് 204.66 കോടിയുടെ ആസ്തി

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​ക്ക് 204.66 കോ​ടി​യു​ടെ ആ​സ്തി. എ​ൻ.​എ​സ്.​എ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​എം. ശ​ശി​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച ഇ​ൻ​കം ആ​ൻ​ഡ്​ എ​ക്‌​സ്‌​പെ​ന്‍റി​ച്ച​ർ സ്റ്റേ​റ്റ്​​മെ​ന്‍റും ബു​ക്ക് വാ​ല്യു​വും അ​നു​സ​രി​ച്ചാ​ണ് 204,66,86,646 രൂ​പ​യു​ടെ സ്വ​ത്തു​ള്ള​ത്.

മു​ന്നി​രി​പ്പ് ഉ​ൾ​പ്പെ​ടെ 142.88 കോ​ടി രൂ​പ വ​ര​വും 128.95 കോ​ടി രൂ​പ ചെ​ല​വും 13.93 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പും 20.14 കോ​ടി രൂ​പ റ​വ​ന്യൂ മി​ച്ച​വു​മാ​ണു​ള്ള​ത്. ഇ​തു​സം​ബ​ന്ധി​ച്ച ബാ​ക്കി​പ​ത്ര​വും റി​പ്പോ​ർ​ട്ടും നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ വ​ര​വു​ചെ​ല​വ്​ ക​ണ​ക്കും ബാ​ക്കി​പ​ത്ര​വും തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ബാ​ക്കി​പ​ത്ര​സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

എ​ൻ.​എ​സ്.​എ​സ് ട്ര​ഷ​റ​ർ അ​ഡ്വ. എ​ൻ.​വി. അ​യ്യ​പ്പ​ൻ​പി​ള്ള അ​വ​ത​രി​പ്പി​ച്ച ഓ​ഡി​റ്റേ​ഴ്സ് റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം യോ​ഗം ഐ​ക​ക​ണ്​​ഠ്യേ​ന അം​ഗീ​ക​രി​ച്ചു. എ​ൻ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ അ​വ​ത​രി​പ്പി​ച്ച ഔ​ദ്യോ​ഗി​ക​പ്ര​മേ​യ​ങ്ങ​ളും യോ​ഗം പാ​സാ​ക്കി.

Tags:    
News Summary - 204 crore assets for NSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.