കാഞ്ഞിരപ്പുഴ: ആശ വർക്കർ ശാലിനിയുടെ ആത്മധൈര്യം രക്ഷിച്ചത് ആദിവാസി യുവതിയെയും കുഞ്ഞിനെയും. കാഞ്ഞിരപ്പുഴ വെള്ളത്തോട് കോളനിയിലെ ചന്ദ്രന്റെ ഭാര്യ പ്രീത (28) പ്രസവവേദനയെ തുടർന്ന് മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ വേദന കലശലായി.
കൂടെയുണ്ടായിരുന്ന ശാലിനി ഓട്ടോ നിർത്തിച്ച് പുതപ്പ് ഉപയോഗിച്ച് വാഹനം മറച്ച് പ്രീതയ്ക്ക് പ്രസവ ശുശ്രൂഷ നൽകി. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പൊക്കിൾകൊടി മുറിക്കാൻ സുരക്ഷിത ആയുധം ഉണ്ടായിരുന്നില്ല. തുണിയെടുത്ത് കുഞ്ഞിനെ പുതപ്പിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നൽകി.
ഇവരുടെ ഇപ്പോഴത്തെ പെൺകുഞ്ഞിന് 2.74 കിലോഗ്രാം ഭാരമുണ്ട്. അമ്മയും കുഞ്ഞും താലൂക്ക് ആശുപത്രിയിൽ സുഖമായിരിക്കുന്നു. സുചിത്ര, എബിൻ എന്നീ കുട്ടികളും പ്രീതക്കുണ്ട്. മുഡുഗ വിഭാഗത്തിൽപെട്ട പ്രീതയുടെ മൂന്നാമത്തെ കുഞ്ഞ് മാസങ്ങൾക്ക് മുമ്പ് ശ്വാസനാളത്തിൽ പാൽ കുടുങ്ങി മരിച്ചിരുന്നു.
കാഞ്ഞിരപ്പുഴ വർമ്മംകോട് വേണുഗോപാലന്റെ ഭാര്യയാ ണ്ശാലിനി (42). ഒറ്റപ്രസവത്തിൽ മൂന്ന് കൺമണികളായിരുന്നു ശാലിനിക്ക്. ഡിഗ്രി വിദ്യാർഥികളായ അക്ഷയ്, അഭിഷേക്, അഭിനവ് എന്നിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.