തിരുവനന്തപുരം: കോവിഡ് മൂലമുണ്ടായ പ്രതിസന്ധി നേരിടാൻ ആരോഗ്യമേഖലക്ക് 2800 കോടി വകയിരുത്തി രണ്ടാം പിണറായി വിജയൻ സർക്കാറിെൻറ ആദ്യ ബജറ്റ്. കോവിഡിെൻറ മൂന്നാം തരംഗം നേരിടുന്നതിനുള്ള പദ്ധതികളും വാക്സിനേഷനും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൂന്നാം തരംഗം നേരിടാൻ ആശുപത്രികളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതിനൊപ്പം ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നതിനും സർക്കാർ പണം വിലയിരുത്തിയിട്ടുണ്ട്.
പകർച്ചവ്യാധി നേരിടാൻ ആറിന കർമ്മ പരിപാടിക്കാണ് സർക്കാർ രൂപംനൽകിയിരിക്കുന്നത്. എല്ലാ സി.എച്ച്.എസികളിലും ഐസോലേഷൻ വാർഡ് സ്ഥാപിക്കുമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. മെഡിക്കൽ കോളജുകളിൽ ഐ.സി.യു വാർഡുകൾ സജ്ജീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 150 മെട്രിക് ടൺ ശേഷിയുള്ള പുതിയ ഓക്സിജൻ പ്ലാൻറ് കേരളത്തിൽ സ്ഥാപിക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനൊപ്പം വാക്സിനേഷനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ വാക്സിൻ നിർമാണകേന്ദ്രം ആരംഭിക്കുന്നത് പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.