തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ അവശേഷിക്കുന്നത് 2,99,425 ഫയലുകളെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിലും തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകളുടെ വിവരങ്ങൾ ലഭ്യമാകുന്നതിനായി പ്രതിമാസ പ്രവർത്തന പത്രിക തയാറാക്കുന്നുണ്ട്. 2024 മെയ് മാസത്തെ പ്രതിമാസ പ്രവർത്തന പത്രിക പ്രകാരം 2,99,425 ഫയലുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
ഒരോ മാസവും ഇ- ഓഫീസിൽ ഇലക്ട്രോണിക്കലി ജനറേറ്റ് ചെയ്യുപ്പെടുന്ന പ്രതിമാസ പ്രവർത്തന പത്രിക വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെടെ എല്ലാ വകുപ്പിലെയും സെക്ഷനിലെയും മേലുദ്യോഗസ്ഥർ അവലോകനം ചെയ്ത് കാര്യക്ഷമത ഉറപ്പ് വരുത്താൻ നിർദേശം നൽകി. അതിൻറെ അടിസ്ഥാനത്തിൽ വകുപ്പുതല പ്രതിമാസ മീറ്റിങ്ങുകൾ വിളിച്ച് കൂട്ടി ഫയൽ തീർപ്പാക്കലിന്റെ പുരോഗതി വിലയിരുത്തുന്നു. ചീഫ് സെക്രട്ടറിയുടെ സെക്രട്ടറിമാരുമായുള്ള പ്രതിമാസ യോഗത്തിലും ഫയൽ തീർപ്പാക്കൽ പുരോഗതി അവലോകനം ചെയ്യുന്നുണ്ടെന്ന് അനൂപി ജേക്കബിന് മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.