ശ്രീകണ്ഠപുരം(കണ്ണൂർ): പയ്യാവൂര്‍ പുഴയിൽ പാറക്കടവ് കൂട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ പയിസായി സ്വദേശി ഇടച്ചേരി താഴത്ത് മനീഷ് (20), വഞ്ചിയത്തെ വി.സി. സനൂപ് (20), പൈസക്കരിയിലെ പാത്തിക്കുളങ്ങര അരുണ്‍ സജി (20) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമെത്തിയ പയ്യാവൂര്‍ പുത്തന്‍പുരയില്‍ അജിത്ത് രാജന് കുളിക്കാനിറങ്ങാത്തതിനാല്‍ രക്ഷപ്പെട്ടിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുളിക്കുന്നതിനിടെ ചുഴിയിൽപെട്ട് മൂന്നുപേരും മുങ്ങിത്താഴ്ന്നത്. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ, അപകടത്തില്‍പെട്ട സ്ഥലത്തുനിന്നും 150 മീറ്റര്‍ താഴെ മനീഷിെൻറ മൃതദേഹം ശനിയാഴ്ച രാവിലെ എട്ടരയോടെ കണ്ടെത്തി.
വൈകീട്ട് അഞ്ച് മണിയോടെ മറ്റ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ശ്രീകണ്ഠപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മനീഷിെൻറ മൃതദേഹം വണ്ണായിക്കടവിലെ അമ്മയുടെ തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു. മറ്റു രണ്ടുപേരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച സംസ്കരിക്കും. പയിസായിയിലെ എടച്ചേരി താഴത്തെവീട്ടില്‍ ഗോപിനാഥ്- ഓമന ദമ്പതികളുടെ മകനാണ് മനീഷ്. റബര്‍ ടാപ്പിങ്, ബൈക്ക് മെക്കാനിക് ജോലികള്‍ ചെയ്തുവരുകയായിരുന്നു. സഹോദരി: മഞ്ജിമ.
പൈസക്കരിയിലെ പാത്തിക്കുളങ്ങര വീട്ടില്‍ സജി- റെമി ദമ്പതികളുടെ മകനാണ് അരുണ്‍. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. സഹോദരങ്ങള്‍: നിതിന്‍, നീതു. വഞ്ചിയത്തെ വലിയവീട്ടില്‍ ഓമനയുടെയും ചന്ദ്രെൻറയും മകനാണ് സനൂപ്. നിര്‍മാണ തൊഴിലാളിയാണ്. സഹോദരങ്ങള്‍: സാലു (എറണാകുളം), ശരത്ത് (ആര്‍മി, ഡല്‍ഹി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.