തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 3000 ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനം. െക.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറക്കുന്നതിന്‍റെ പ്രാരംഭ നടപടിയാണിത്. ആകെ 300 കോടിയാണ് ഇതിന് ചെലവ്. നടപ്പുസാമ്പത്തിക വർഷത്തെ വിഹിതമായി 100 കോടി നീക്കിവെച്ചു.
പുതുക്കാട് െക.എസ്.ആർ.ടി.സിയുടെ മൊബിലിറ്റി ഹബ്ബിനായും കൊല്ലത്ത് ആധുനിക ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനും കിഫ്ബിയുമായി ചേർന്ന് പദ്ധതി രൂപീകരിക്കും.
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് ഒരു പുത്തൻ ചുവടുവെപ്പ് എന്ന നിലയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെയും സിയാലിന്‍റെയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധനമായി 10 പുതിയ ബസ് നിരത്തിലിറക്കും. ഇതിന് സർക്കാർ വിഹിതമായി 10 കോടി വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.