നാല്​ സര്‍ക്കാര്‍ ലാബുകളിൽ കൂടി കോവിഡ് പരിശോധന

തിരുവനന്തപുരം: എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍കൂടി കോവിഡ് -19 സ്ഥിരീകരിക്കുന്നതിന ുള്ള റിയല്‍ ടൈം പി.സി.ആര്‍ ലാബുകള്‍ തയാറാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളജിന് ഐ.സി.എം.ആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച ലാബി​​െൻറ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.സി.എം.ആറി​​​െൻറ അനുമതി ലഭിച്ചാലുടന്‍ മറ്റ് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകും.

എറണാകുളം മെഡിക്കല്‍ കോളജിന് കൂടി ഐ.സി.എം.ആര്‍ അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധന നടത്തുന്നത്.


Tags:    
News Summary - 4 new government labs are started covid test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.