തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി 43 മെഡിക്കല്‍ പി.ജി. സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പി.ജി. സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതുകൂടാതെയാണ് ഇപ്പോൾ 43 പി.ജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിന്‍ 2, ഡെര്‍മറ്റോളജി 1, ഫോറന്‍സിക് മെഡിസിന്‍ 1, ജനറല്‍ മെഡിസിന്‍ 2, ജനറല്‍ സര്‍ജറി 2, പത്തോളജി 1, ഫാര്‍മക്കോളജി 1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ 1 എന്നിങ്ങനെയും എറണാകുളം മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ 2, ഓര്‍ത്തോപീഡിക്‌സ് 2, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 2, ജനറല്‍ സര്‍ജറി 2, കമ്മ്യൂണിറ്റി മെഡിസിന്‍ 1, ഫോറന്‍സിക് മെഡിസിന്‍ 1, റെസ്പിറേറ്ററി മെഡിസിന്‍ 1, ഒഫ്ത്താല്‍മോളജി 1 എന്നിങ്ങനെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ 1, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 1, ജനറല്‍ സര്‍ജറി 1, പീഡിയാട്രിക്‌സ് 2, ഫോറന്‍സിക് മെഡിസിന്‍ 2, റെസ്പിറേറ്ററി മെഡിസിന്‍ 1, എമര്‍ജന്‍സി മെഡിസിന്‍ 2, ഓര്‍ത്തോപീഡിക്‌സ് 2 എന്നിങ്ങനെയുമാണ് പി.ജി. സീറ്റുകള്‍ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.