പട്ടികജാതി ഉപദേശകസമിതിയിൽ 46 അനൗദ്യോഗിക അംഗങ്ങൾ

കോഴിക്കോട് : സംസ്ഥാന പട്ടികജാതി ഉപദേശകസമിതിയിൽ 46 അനൗദ്യോഗിക അംഗങ്ങൾ. മന്ത്രി കെ.രാധാകൃഷ്ണനാണ് ചെയർമാൻ. അദ്ദേഹത്തെ കൂടാതെ 46 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പട്ടികജാതി വകുപ്പിന്റെ ഉത്തരവ്.

എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ മാരായ ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ, കെ.എം.സച്ചിൻദേവ്, എ.പി.അനിൽ കുമാർ, കെ.ശാന്തകുമാരി, പി.പി.സുമോദ്, സി.സി.മുകുന്ദൻ, പി.വി.ശ്രീനിജിൻ, എ.രാജ, സി.കെ.ആശ, എം.എസ്.അരുൺകുമാർ, കോവൂർ കുഞ്ഞുമോൻ, ഒ.എസ് അംബിക, വി.ശശി, എ.കെ.ബാലൻ, മുൻ എം.പി സോമപ്രസാദ്, മുൻ എം.എൽ.എ ആർ.രാജേഷ്, മുൻ എം.എൽ.എ.എൻ.രാജൻ എന്നിവരാണ് രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ.

കൊട്ടറ വാസുദേവ് (കാസർകോട് ), ഇ.ഗംഗാധരൻ( കണ്ണൂർ) എം.ഒ.ചന്ദ്രൻ (കണ്ണൂർ), അഡ്വ.എം.ഒ.വരദ്വാജ് (കോഴിക്കോട് ), സി.എം.ബാബു (കോഴിക്കോട് ), വോലായുധൻ വള്ളിക്കുന്ന് (മലപ്പുറം), ബാബു ചിങ്ങാരത്ത് (തൃശൂർ), എം.കെ.ശിവരാജൻ (എറണാളം), സി.രാജേന്ദ്രൻ(കൊച്ചി), എ.കെ.ബാബു(കോട്ടയം), കെ.ജി.സത്യൻ (ഇടുക്കി), സി.രാധാകൃഷ്ണൻ, (അടൂർ)

കോവൂർ മോഹൻ(കൊല്ലം), ജി.സുന്ദരേശൻ (കൊട്ടാരക്കര), പുന്നല ശ്രീകുമാർ (കെ.പി.എം.എസ്), പട്ടംതുരുത്ത് ബാബു(കൊല്ലം), കെ.വിദ്യാധരൻ( തിരുവനന്തപുരം), അഡ്വ. എം.ശ്രീധരൻ( തിരുവനന്തപുരം), രാമചന്ദ്രൻ മുല്ലശേരി (ആലപ്പുഴ), വി.വി. കണ്ണൻ (കണ്ണൂർ), കെ..ബി.ശശികുമാർ (തൃശൂർ), പി.രാമഭദ്രൻ(കൊല്ലം), പി.എസ്. മഞ്ജു(കൊല്ലം), കെ.രവികുമാർ (പത്തനംതിട്ട), ഐ.ബാബു കുന്നത്തൂർ (കൊല്ലം) എന്നിവരാണ് അംഗങ്ങൾ.

ഇതോടൊപ്പം സർക്കാർ വകുപ്പുകളുടെ തലവൻമാരുൾപ്പെടെ 17 ഔദ്യോഗിക അംഗങ്ങളും സമിതിയിലുണ്ട്. 

Tags:    
News Summary - 46 non-official members of the Scheduled Caste Advisory Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.