ക​രു​ളാ​യി നെ​ടു​ങ്ക​യ​ത്തെ പോ​ളി​ങ് ബൂ​ത്താ​യ അ​മി​നി​റ്റി സെ​ന്‍റ​ർ

മലപ്പുറത്ത് വനത്തിനകത്തെ ഏക പോളിങ് ബൂത്തിൽ 461 വോട്ടർമാർ

ക​രു​ളാ​യി: വ​ന​ത്തി​ന​ക​ത്ത് ആ​ദി​വാ​സി​ക​ള്‍ക്കു മാ​ത്ര​മാ​യു​ള്ള ഏ​ക പോ​ളി​ങ് ബൂ​ത്താ​യ നെ​ടു​ങ്ക​യ​ത്ത് ഇ​ത്ത​വ​ണ 461 വോ​ട്ട​ര്‍മാ​ർ. പു​തി​യ വോ​ട്ട​ര്‍മാ​രെ ഉ​ൾ​പ്പെ​ടു​ത്തി 474 പേ​രാ​യെ​ങ്കി​ലും മ​രി​ച്ച​തും ഇ​ര​ട്ടി​പ്പ് വ​ന്ന​തു​മാ​യ 13 വോ​ട്ട​ര്‍മാ​രെ നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് 461 വോ​ട്ട​ര്‍മാ​രാ​യ​ത്.

ഇ​തി​ല്‍ 253 പു​രു​ഷ​ന്‍മാ​രും 208 സ്ത്രീ​ക​ളു​മാ​ണ്. ക​രു​ളാ​യി ഉ​ൾ​വ​ന ത്തി​ന​ക​ത്തെ നെ​ടു​ങ്ക​യം, മു​ണ്ട​ക്ക​ട​വ്, പു​ലി​മു​ണ്ട, മാ​ഞ്ചീ​രി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള ചോ​ല​നാ​യ്ക്ക​രാ​ണ് ഈ ​ബൂ​ത്തി​ലെ വോ​ട്ട​ര്‍മാ​ര്‍. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ വ​രു​ന്ന 173ാം ന​മ്പ​ര്‍ ബൂ​ത്താ​ണ് നെ​ടു​ങ്ക​യ​ത്തെ അ​മി​നി​റ്റി സെ​ന്റ​ർ ബൂ​ത്ത്. ഇ​വ​രി​ൽ സാ​ധാ​ര​ണ 60 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍ ഇ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്താ​റു​ണ്ട്. മാ​ഞ്ചീ​രി​ക്കു മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ചോ​ല​നാ​യ്ക്ക​ര്‍ക്ക് ഈ ​ബൂ​ത്തി​ലെ​ത്താ​ന്‍ 25 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ക്ക​ണം. എ​ങ്കി​ലും 30 പേ​ര്‍ എ​ല്ലാ​ത​വ​ണ​യും വോ​ട്ടു ചെ​യ്യാ​ന്‍ എ​ത്താ​റു​ണ്ട്. ഇ​വി​ടെ 100 ഓ​ളം ചോ​ല​നാ​യ്ക്ക​ര്‍ക്കാ​ണ് വോട്ട്. 

Tags:    
News Summary - 461 voters in the only polling booth inside the forest in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.