സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് 2023- 24 ൽ കൊഴിഞ്ഞ് പോയത് 468 ആദിവാസി വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് 2023- 24 ൽ കൊഴിഞ്ഞ് പോയത് 468 ആദിവാസി വിദ്യാർഥികൾ. സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും പഠനം അവസാനിപ്പിച്ച് സ്കൂളിൽ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാർധികളുടെ എണ്ണം വർധിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.

ഏറ്റവും അധികം വിദ്യാർഥികൾ കൊഴിഞ്ഞുപോയത് വയനാട്ടിലാണ്. 274 വിദ്യാർഥികളാണ് 2023-24ൽ സ്കൂൾ പഠനം അവസാനിപ്പിച്ചത്. ഇടുക്കിയിൽ- 44, കണ്ണൂരിൽ -37പാലക്കാട് - 32, എറണാകുളം- 21 കോട്ടയം- 15, കാസർകോട് -13, പത്തനംതിട്ട- എട്ട്, മലപ്പുറം- എട്ട്, തൃശ്ശൂര്-ഏഴ് കോഴിക്കോട്- അഞ്ച്, കൊല്ലം- നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊഴിഞ്ഞ് പോക്കിന്റെ കണക്ക്. തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ മാത്രമേ കൊഴിഞ്ഞു പോക്ക് തടയാൻ കഴിഞ്ഞിട്ടുള്ളൂ.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 2020 -21ലെ കോവിഡ് കാലത്ത് പോലും സംസ്ഥാനത്താകെ 84 പട്ടികവർഗ വിദ്യാർഥികളാണ് കൊഴിഞ്ഞുപോയത്. 2021 ൽ 221, 2022- 23ൽ 355 എന്നിങ്ങനെയാണ് പഠനം ഉപേക്ഷിച്ച വിദ്യാർഥികൾ. 2020- 2021 കാലത്ത് കണക്കെടുത്താൽ 384 വിദ്യാർഥികളാണ് കൂടുതൽ കൊഴിഞ്ഞുപോയത്.

ഓരോ വിദ്യാർഥിയുടെയും കാര്യത്തിൽ കാരണങ്ങൾ വിശകലനം ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും എന്നാണ് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി പറയുന്നത്. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങൾ പട്ടികവർഗ വകുപ്പ് വിലയിരുത്തി. സ്കൂളിൽനിന്നുള്ള കൊഴിഞ്ഞ് പോക്ക് കുറക്കുന്നതിന് പഠനത്തിന് പ്രോൽസാഹനവും സഹായകരവുമായി വിധത്തിൽ വിവധ സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് തീരുമാനം.

ഒന്നു മുതൽ10 വരെ ക്ലാസുകളിൽ പിഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ലംപ്സം ഗ്രാന്റ് എൽപി- 750, യു.പി 900. എച്ച്.എസ്- 1000 രൂപ നൽകും ദുർബല ഗോത്ര വിഭാഗങ്ങൾക്ക് 2000 രൂപയും നൽകും. അൺ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വീദ്യാർഥികൾക്ക് ഫീസ് റീ-ഇംബേഴ് മെന്റ് ( എൽപി.- യു.പി- 1333 രൂപ, എച്ച്.എസ് -2000 രൂപ) എന്നിവ അധ്യയന വർഷാരംഭത്തിൽ തന്നെ നൽകി

പഠനം അവസാനിപ്പിച്ച് പോകുന്ന വിദ്യാർത്ഥികളെ തിരികെ സ്കൂളിൽ കൊണ്ടുവരുന്നതിന് ഇവർക്ക് പ്രത്യേക പരിഗണന നൽകുന്നതിനും പദ്ധതികൾ നടപ്പാക്കുമെന്നാണ് പട്ടികവർഗ വകുപ്പ് പറയുന്നത്. പൊതു വിദ്യാഭ്യാസ, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികൾ ഭാഗമായി കുഴിഞ്ഞു പോക്കറ്റ് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം പ്രീമെട്രിക് തലത്തിൽ ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിവർഷം 2250 രൂപ സ്കോളർഷിപ്പിനും 750 പുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ വാങ്ങുന്നതിന് ഗ്രാൻറ് ഇനത്തിലും നൽകുന്നുണ്ട്. ഹോസ്റ്റലിൽ താമസിക്കുന വിദ്യാർത്ഥികളുടെ 5250 രൂപയും 1000 രൂപയും നൽകുന്നു.

അക്കാദമി കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം നേടുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു കുട്ടികൾക്ക് ഗ്രേഡിൻറെ അടിസ്ഥാനത്തിൽ 3000 രൂപയും ബിരുദം, ബിരുദാനന്തര ബിരുദം എന്നിവക്ക് 4500, 6000 എന്ന രൂപ നിരക്കിലും പ്രത്യേക പ്രോത്സാഹനം നൽകുന്നു. യാത്രയ്ക്ക് ഗോത്ര വാഹിനി പദ്ധതി നടപ്പാക്കിയെന്നാണ് പട്ടികവർഗ വകുപ്പിന്റെ അഭിപ്രായം.

ദാരിദ്ര്യമാണ് പഠനം ഉപേക്ഷിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് അംഗീകരിക്കാൻ സർക്കാർ തയാറാല്ല. കേരള വികസന മാതൃക പിന്തള്ളിയ വിഭാഗമാണ് കേരളത്തിലെ ആദിവാസികൾ. പിറന്ന മണ്ണ് അന്യാധീനപ്പെട്ട് ആദിവാസി സമൂഹത്തിന്റെ പരിരക്ഷ സർക്കാരിന്റെ അണ്ടയില്ലെന്നാണ് വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്ക് വ്യക്തമാക്കുന്നത്.   

Tags:    
News Summary - 468 tribal students dropped out of school in the state in 2023-24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.