തൃക്കരിപ്പൂർ: റവന്യൂ വകുപ്പ് സംസ്ഥാനത്തെ 48 വില്ലേജുകൾകൂടി സ്മാർട്ടാക്കുന്നു. 2018 മേയിൽ 50 വില്ലേജ് ഓഫിസുകൾ ആധുനികവത്കരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്മാർട്ട് വില്ലേജുകളുടെ എണ്ണം 98 ആയി ഉയർന്നു. ഇവക്കായി പ്രത്യേക കെട്ടിടം നിർമിക്കും.
പട്ടികയിൽ ഏറ്റവും കൂടുതൽ വില്ലേജുകൾ ആലപ്പുഴയിലും (ഏഴ്) കുറവ് കാസർകോട്ടും കോട്ടയത്തുമാണ് (ഒന്ന് വീതം). ആവശ്യമെങ്കിൽ ഭൂമി ഏറ്റെടുക്കൽ അല്ലെങ്കിൽ കെട്ടിട നിർമാണം, ഗതാഗതം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യവികസനം, ഐ.എസ്.ഒ ഗുണനിലവാരത്തിലെത്തിക്കൽ എന്നിവക്കായി 4.8 കോടി രൂപയാണ് നീക്കിവെച്ചത്.
മൊത്തം 60 വില്ലേജ് ഓഫിസുകൾ ആധുനികവത്കരിക്കുന്നതിനാണ് തീരുമാനം. ബാക്കിയുള്ള12 വില്ലേജുകൾക്കും തുക അനുവദിച്ചിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഭരണാനുമതി നൽകിക്കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
സ്മാർട്ട് വില്ലേജുകളുടെ പേര് ബ്രാക്കറ്റിൽ ജില്ല എന്ന ക്രമത്തിൽ:
പെരിങ്ങമ്മല, പാങ്ങപ്പാറ (തിരുവനന്തപുരം), തൊടിയൂർ, ഏരൂർ, മേലില (കൊല്ലം), തൈക്കാട്ടുശ്ശേരി, ചേർത്തല നോർത്ത്, കോമളപുരം, ആലപ്പുഴ വെസ്റ്റ്, വെളിയനാട്, ചെറുതന, ചുനക്കര (ആലപ്പുഴ), മേലുകാവ് (കോട്ടയം), മൂന്നാർ, രാജകുമാരി, മണക്കാട്, കട്ടപ്പന, ചക്കുപള്ളം(ഇടുക്കി), തുറവൂർ, എടക്കാട്ടുവയൽ (എറണാകുളം), കോട്ടപ്പുറം ചിറ്റണ്ട, മനക്കൊടി വെയർ, തെക്കുംകര മണലിത്തറ.
എടവിലങ്ങ്, എടതിരിഞ്ഞി, മറ്റത്തൂർ (തൃശൂർ), മുണ്ടൂർ-ഒന്ന്, ചിറ്റൂർ, പുതുക്കോട്, എലവഞ്ചേരി, കരിമ്പ-രണ്ട്, അമ്പലപ്പാറ-രണ്ട് (പാലക്കാട്), മേലാറ്റൂർ, വലമ്പൂർ, വളവന്നൂർ, എടയൂർ, തൃപ്രങ്ങോട്( മലപ്പുറം), മേപ്പയ്യൂർ, നെല്ലിപ്പൊയിൽ, നാദാപുരം (കോഴിക്കോട്), പൊരുന്നന്നൂർ, പൂതാടി (വയനാട്), കുറ്റിയേരി, കടന്നപ്പള്ളി, വലിയന്നൂർ, പെരിങ്ങളം, മുഴക്കുന്ന് (കണ്ണൂർ), തെക്കേ തൃക്കരിപ്പൂർ (കാസർകോട്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.