കരുവന്നൂ‍ര്‍ ബാങ്കിലെ സി.പി.എമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് നൽകി ഇ.ഡി

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിര്‍ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബാങ്കിൽ ഇ.ഡി കണ്ടെത്തിയ സി.പി.എമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഒപ്പം ധനമന്ത്രാലയത്തിനും ആർ.ബി.ഐക്കും വിവരങ്ങൾ കൈമാറി.

സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ.ഡി ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചു. ഓഡിറ്റ് വിവരങ്ങളിൽ നിന്ന് മറച്ച് വച്ചെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - 5 secret information of CPM in Karuvannur Bank has been given by the Election Commission to I.D

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.