കൊച്ചി: വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് സമരക്കാർ ഉൾപ്പെടെ 50 പേർ ബി.ജെ.പിയിൽ ചേർന്നു. മുനമ്പത്ത് എത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും ജില്ലാ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബി.ജെ.പി പ്രവേശനം. കൂടുതൽ ആളുകൾ വൈകാതെ പാർട്ടിയിലെത്തുമെന്നും വഖഫ് ഭേദഗതി ബില്ല് പാസാക്കിയ പ്രധാനമന്ത്രിയെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ സമരക്കാർക്ക് അവസരമൊരുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
വഖഫ് ബില്ല് പാസാക്കിയത് സമരക്കാർ കേന്ദ്രസർക്കാറിന് നന്ദിയറിയിച്ചിരുന്നു.
ബില്ല് പാസായതിന് പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷ സമിതി പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ബില്ല് പാസായെങ്കിലും റവന്യൂ അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.