ആദിവാസികൾക്ക് ഓണക്കോടിക്ക് ആറ് കോടി

തിരുവനന്തപുരം : സംസ്ഥാനത്തെ 60 വയmസ് മുതൽ പ്രായമുള്ള ആദിവാസി വിഭാഗത്തിന് സൗജന്യമായി ഓണക്കോടി നൽകുന്നതിന് ആറ് കോടിയുടെ ഭരണാനുമതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിക്കുന്നതിന് പട്ടികവർഗ ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. അതനുസരിച്ചാണ് റവന്യൂ വകുപ്പിൻെറ ഉത്തരവ്. ത്തരവിറക്കി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്നും ഹാൻഡക്സ് മാനേജിങ് ഡയറക്ടർക്കാണ് തുക അനുവദിച്ചത്. വകമാറ്റി ചെലവഴിച്ചു പാടില്ല എന്ന നിർദ്ദേശത്തോടെ തുക അനുവദിച്ചിരിക്കുന്നത്. തുക ചെലവഴിക്കുന്നത് സംബന്ധിച്ച് പട്ടികവർഗ വകുപ്പ് മോണിറ്റർ ചെയ്യണം. വിനിയോഗിക്കാതെ ശോഷിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരിച്ചടക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഓണക്കോടി വിതരണത്തിനായി ഹാൻഡക്സ് നൽകിയ ഇൻവോയ്സ് പ്രകാരം പുരുഷന്മാർക്ക് ഡബിൾമുണ്ട് ഒരിഞ്ച് കരയുള്ളതിന് 780 രൂപയും വെള്ള തോർത്ത് 72 രൂപയുമാണ് വില. സ്ത്രീകൾക്ക് കസവ് സിങിൾ സെറ്റുമുണ്ട് 900 രൂപ വിലയുള്ളതാണ് വിതരണം ചെയ്യുന്നത്. പാക്കിങിന് 30 രൂപയും സർക്കാർ നൽകും.

ആദിവാസ,ികളിൽ 27,640 പുരുഷന്മാർക്കും 35,584 സ്ത്രീകൾക്കുമാണ് ഓണക്കോടി നൽകുന്നത്. 63224 പാക്കറ്റുകൾ തയാറാക്കുന്നതിന് 18.96 ലക്ഷവും നൽകും.

ഓണക്കോടിയുടെ കാര്യത്തിൽ നിശ്ചിത ഗുണനിലവാരം ഉണ്ടായിരിക്കണം. അവ കൃത്യമായി പട്ടികവർഗ ഓഫീസുകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഹാൻഡക്സ് മാനേജിങ് ഡയറക്ടർ ഉറപ്പുവരുത്തണം. ജില്ലകളിൽ ഇക്കാര്യങ്ങൾ കലക്ടർമാർ ഏകോപിപ്പിക്കണം. ഓണക്കോടി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് പട്ടികവർഗ ഡയറക്ടർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.