മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് 70കാരന് ദാരുണാന്ത്യം

മാനന്തവാടി: മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. പിലാക്കാവ് ജെസ്സി മീഞ്ചയിൽ കൃഷ്ണൻ (70) ആണ് മരിച്ചത്. രാവിലെ വീടിന്‍റെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപം മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടപ്പുണ്ടായിരുന്നു. വിളക്കിൽ നിന്നാവാം തീ പടർന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മാനന്തവാടി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. മക്കൾ: ഉഷ (മടിക്കേരി), പരേതനായ അനിൽ. 

Tags:    
News Summary - 70-year-old kerosene lamp catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.