തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന എല്ലാ പ്രോവിഡന്റ് ഫണ്ടുകൾക്കും 2023 ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ കാലത്തേക്ക് 7.1 ശതമാനം പലിശ നിരക്ക് ബാധകമാക്കും. കേന്ദ്ര സർക്കാർ പി.എഫ് നിക്ഷേപങ്ങൾക്ക് ഇതേ നിരക്ക് ബാധകമാക്കിയ സാഹചര്യത്തിലാണിത്. ജനറൽ പ്രോവിഡന്റ് ഫണ്ട്, എയ്ഡഡ് സ്കൂൾ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ, വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, ആയുർവേദ പഠന ഗവേഷണ സൊസൈറ്റി, വൈദ്യരത്നം ആയുർവേദ കോളജ്, പഞ്ചായത്ത് എംപ്ലോയീസ്, പാർടൈം എംപ്ലോയീസ് എന്നീ പ്രോവിഡന്റ് ഫണ്ടുകൾക്കും ഇതു ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.