കുഞ്ഞുമായി രാത്രി തിരക്കുള്ള റോഡിലൂടെ കാറിൽ കറങ്ങി പതിനാലുകാരൻ; മാതാപിതാക്കൾക്കെതിരെ കേസ്

കേളകം: നാല് വയസ്സുള്ള കുഞ്ഞിനെയും കൂട്ടി പതിനാലുകാരൻ രാത്രി തിരക്കുള്ള ടൗണിലൂടെ വാഹനമോടിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച രാത്രി 8.30ന് കേളകം ടൗണിൽ എസ്.ഐ വി.വി. ശ്രീജേഷും സംഘവുമാണ് കുട്ടിഡ്രൈവറെ പിടികൂടിയത്. വളരെ ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപെട്ട് പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ഡ്രൈവറെന്ന് വ്യക്തമായത്. കേളകം ടൗണിലെ ഏറ്റവും തിരക്കുള്ള അടക്കാത്തോട് റോഡ് ജങ്ഷനിൽനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

തുടർന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി. മനുഷ്യജീവന് അപകടം വരത്തക്ക വിധത്തിൽ അശ്രദ്ധയിൽ കാർ ഓടിച്ചതിനാണ് കേസ്. ആരാണ് കാർ ഓടിക്കാൻ തന്നതെന്ന് ചോദിച്ചപ്പോൾ അമ്മയാണെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. ഇതേത്തുടർന്നാണ് കുട്ടിയുടെ മാതാവ് പൊയ്യമല സ്വദേശിനി ക്ലാരമ്മ, വാഹനത്തിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ ഇ.കെ. ബേബി എന്നിവർക്കെതിരെ കേസെടുത്തത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ്, കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - A 14-year-old boy drove a car with baby; Case against parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.