ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കി, വണ്ടൂരിൽ 50 കാരൻ അറസ്റ്റിൽ

ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കി, വണ്ടൂരിൽ 50 കാരൻ അറസ്റ്റിൽ

മലപ്പുറം: ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്‌റഫിനെയാണ് അറസ്റ്റ് ചെയ്തത്. വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ. ദീപകുമാർ അറസ്റ്റ് ചെയ്തത്. ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ഇന്നലെ ഉച്ചക്കാണ് 12നാണ് സംഭവം. കടയിൽ ആളൊഴിഞ്ഞ സമയത്ത് എത്തിയ വിദ്യാർഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കഴിഞ്ഞ ജനുവരിയിലും സമാന സംഭവം ഉണ്ടായതായി പറയുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോക്‌സോ...

മലപ്പുറം: ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്‌റഫിനെയാണ് അറസ്റ്റ് ചെയ്തത്. വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ. ദീപകുമാർ അറസ്റ്റ് ചെയ്തത്. ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

ഇന്നലെ ഉച്ചക്കാണ് 12നാണ് സംഭവം. കടയിൽ ആളൊഴിഞ്ഞ സമയത്ത് എത്തിയ വിദ്യാർഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കഴിഞ്ഞ ജനുവരിയിലും സമാന സംഭവം ഉണ്ടായതായി പറയുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - A 50-year-old man was arrested in Vandoor for molesting a boy who had come to buy meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.