അങ്കമാലി: പട്ടണ മധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയില്‍ ആലുവ റോഡില്‍ ചുങ്കത്ത് ജ്വല്ലറിക്കും സെന്‍റ് ആന്‍സ് കോളജിനും മധ്യേ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. തൃശൂര്‍ നെല്ലായി മാപ്രാട്ടില്‍ വീട്ടില്‍ എം.കൈലാഷിെൻറ ഉടമസ്ഥതയിലുള്ള മാരുതി ബ്രസ്സ കാറാണ് കത്തി നശിച്ചത്. തൃശൂര്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
ടൗണില്‍ സിഗ്നല്‍ തെളിഞ്ഞതോടെ കാര്‍ മുന്നോട്ടെടുത്തതോടെ ബോണറ്റില്‍ അമിതമായ തോതില്‍ പുക ഉയരാന്‍ തുടങ്ങി. അതോടെ കാര്‍ റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി. ബോണറ്റ് തുറക്കാന്‍ മുന്നിലത്തെിയതോടെ പുക രൂക്ഷമാവുകയും ഉടനെ തീ ഉയരുകയുമായിരുന്നു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി ദേശീയപാതയിലെ വാഹനങ്ങള്‍ ഇരുവശത്തും തടഞ്ഞിട്ടു. നാട്ടുകാര്‍ തീ അണക്കാന്‍ നടത്തിയ ശ്രമം വിഫലമായി.
സംഭവമറിഞ്ഞ് അങ്കമാലി അഗ്നി രക്ഷ സേന ഓഫീസര്‍ പി.വി.പൗലോസിെൻറ നേതൃത്വത്തില്‍ സേനയത്തെിയപ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്നിക്കിരയായി. സേനാംഗങ്ങളായ സി.ജി. സിദ്ധാര്‍ഥന്‍, കെ.ജി.സാംസണ്‍, റെജി എസ്.വാര്യര്‍, അനില്‍ മോഹന്‍, ടി.ആര്‍.റെനീഷ്, ഉഭയേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാര്‍ തീപിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.